മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി ; ചോദ്യം ചെയ്ത അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി


തിരുവനന്തപുരം :- കല്ലിയൂരില്‍ അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കല്ലിയൂര്‍ സ്വദേശി വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ നേമം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 11.45 ഓടുകൂടിയാണ് കൊലപാതകം നടക്കുന്നത്. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. 

ഇത് 74 വയസുള്ള അമ്മ ചോദ്യം ചെയ്തപ്പോഴാണ് കുപ്പിചില്ല് കൊണ്ട് കഴുത്തറത്തത് കൊലപ്പെടുത്തിയത്. നിലവില്‍ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ് അജയകുമാര്‍. വിജയകുമാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പ്രതിയുമായി സ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് അറസ്റ്റും രേഖപ്പെടുത്തും.



Previous Post Next Post