കണ്ണൂർ :- കണ്ണൂരിലെ വ്യാപാര പ്രമുഖൻ കല്ലാളം ശ്രീധരൻ (97) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കുകയാണ് അന്ത്യം സംഭവിച്ചത്.
കവിത തീയേറ്റർ, സവോയ്, ശ്രീ ചന്ദ് ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ശ്രീ ഭക്തി സംവർദ്ധിനി യോഗം മുൻ ഡയരക്ടർ ആയിരുന്നു.
മക്കൾ : അനൂപ്, മേരിഷ്, ഷെരീഷ്, ജൂല (എല്ലാവരും കെ എസ് ഗ്രൂപ്പ് പാർട്‌ണർമാർ).
മരുമക്കൾ : സവിത, പഞ്ചമി, സോണി, പ്രനീൽ (വ്യവസായി, മുംബൈ)
സംസ്കാരം നാളെ ഒക്ടോബർ 16 വ്യാഴാഴ്‌ച പയ്യാമ്പലത്ത് നടക്കും.