നാടകത്തിനിടെ കലാകാരനെ ആക്രമിച്ച നായയെ കൊന്ന സംഭവത്തിൽ കേസെടുത്ത് പോലീസ്



മയ്യിൽ :- തെരുവുനായ ശല്യത്തിന് എതിരെയുള്ള ഏകപാത്ര നാടകം അവതരിപ്പിക്കുന്നതിന് ഇടയിൽ കലാകാരനെ ആക്രമിച്ച തെരുവ് നായയെ കൊലപ്പെടുത്തിയതിന് എതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കണ്ടക്കൈപ്പറമ്പ് കൃഷ്ണപ്പിള്ള വായനശാലയിൽ 'പേക്കാലം' എന്ന നാടകം അവതരിപ്പിച്ച പി രാധാകൃഷ്ണനെയാണ് തെരുവ് നായ ആക്രമിച്ചത്.

എന്നാൽ അടുത്ത ദിവസം ചിലർ നായയെ കൊലപ്പെടുത്തിയെന്ന് പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ കണ്ണൂർ എന്ന സംഘടനയുടെ പ്രസിഡൻ്റ് ഡോ. സുഷമ പ്രഭു മയ്യിൽ പൊലീസിൽ പരാതി നൽകി. മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Previous Post Next Post