ജില്ലയിലെ വിദ്യാലയങ്ങളിൽ നാപ്കിൻ വെൻഡിങ് മെഷീൻ ; ജില്ലാതല ഉദ്ഘാടനം നടന്നു


കണ്ണൂർ :- ആർത്തവകാല ശുചിത്വത്തിനായി ജില്ലയിലെ വിദ്യാലയങ്ങളിൽ സ്ഥാപിക്കുന്ന നാപ്കിൻ വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ എന്നിവയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 2025-26 വർഷത്തിൽ ഒരു കോടി രൂപയും 1 2024-25 വർഷത്തിൽ 15 ലക്ഷം രൂപയുമടക്കം 1.15 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.

ഇൻസിനറേറ്റർ യൂണിറ്റിന് 48,000 രൂപ നിരക്കിൽ 185 എണ്ണ വും നാപ്‌കിൻ വെൻഡിങ് മെഷീൻ യൂണിറ്റിന് 18,000 രൂപ നിരക്കിൽ 143 എണ്ണവുമാണ് സ്ഥാപിച്ചത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 74 സർക്കാർ വിദ്യാലയങ്ങളിലാണ് ഇവ സ്ഥാപിച്ചത്. റെയ്ഡ്കോയാണ് നിർവഹണ ഏജൻസി. ജില്ലാ തല ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. 

Previous Post Next Post