തീപിടിത്തത്തിൽ നടുങ്ങി നിൽക്കവേ തളിപ്പറമ്പിൽ സമീപത്തെ സൂപ്പർ മാർക്കറ്റിൽ കവർച്ച


തളിപ്പറമ്പ് :- തീപിടിത്തത്തിൽ നഗരം നടുങ്ങി നിൽക്കുമ്പോൾ സമീപത്തെ സൂപ്പർ മാർക്കറ്റിൽ കവർച്ച നടന്നു. കഴിഞ്ഞദിവസം തീപിടിച്ച കെവി കോംപ്ലക്സിൽ നിന്ന് 100 മീറ്ററോളം അകലെയുള്ള നബ്രാസ് സൂപ്പർ മാർക്കറ്റിലാണ് സ്ത്രീ വേഷധാരി പതിനായിരത്തോളം രൂപയുടെ സാധനങ്ങൾ കവർന്നത്. തീപിടിത്തത്തെ തുടർന്ന് തടിച്ചുകൂടിയ ആളുകൾക്കിടയിലൂടെ സാധനങ്ങളുമായി മുങ്ങിയ മോഷ്‌ടാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. 

സഞ്ചികളുമായെത്തിയ മോഷ്‌ടാവ് സാധനങ്ങൾ ഇവയിൽ നിറയ്ക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മുഖം മറച്ചതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പിന്നാലെ മറ്റൊരു സ്ത്രീയും കവർച്ച നടത്താൻ ശ്രമിച്ചെങ്കിലും ജീവനക്കാർ കയ്യോടെ പിടികൂടി സാധനങ്ങൾ തിരിച്ചുവാങ്ങി. പോലീസ് അന്വേഷണം തുടങ്ങി.

Previous Post Next Post