തിരുവനന്തപുരം :- ജ്യേഷ്‌ഠൻ്റെ സഞ്ചയന ചടങ്ങുകളിൽ പങ്കെടുത്ത് വീട്ടിലേക്ക് പോകാനിറങ്ങിയ അനുജൻ പക്ഷാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ മരിച്ചു. ജ്യേഷ്ഠൻ മരിച്ച് ഏഴാം ദിവസമായിരുന്നു മരണം. വിഴിഞ്ഞം വില്ലേജിൽ മുല്ലൂർ സാബു നിവാസിൽ ആർ.ബാബു (68) ആണ് മരിച്ചത്.
ജ്യേഷ്‌ഠൻ വേലപ്പൻ (റിട്ട.കെഎസ്ആർടിസി) കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. ജേഷ്ഠന്റെ സഞ്ചയന ദിവസം ചടങ്ങുകൾക്ക് ശേഷം വൈകിട്ട് ബാബുവിന് സ്ട്രോക്ക് വന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെയോടെ മരിച്ചു.
ഭാര്യ : ശ്യാമള.
മക്കൾ : ബിന്ദു, സിന്ധു, സാബു.
മരുമക്കൾ : സുരേഷ്, വിനോദ്, സുചിത്ര ബാബു.