വിദ്യാർത്ഥികൾക്ക് കാർഷികരീതികളിൽ പരിശീലനം ; സ്‌കൂളുകളിൽ 'അഗ്രി കെഡറ്റ് കോർ' രൂപീകരിക്കാൻ പദ്ധതി


കണ്ണൂർ :- വിദ്യാർഥികൾക്കിടയിൽ കൃഷി പ്രോത്സാഹിപ്പിക്കാനും കാർഷികരീതികളിൽ പരിശീലനം നൽകാനും ലക്ഷ്യമിട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കെഡറ്റ്സ് (എസ്‌പിസി) മാതൃകയിൽ 'അഗ്രി കെഡറ്റ് കോർ' രൂപീകരിക്കാൻ പദ്ധതി. വിവിധ പ്രദേശങ്ങൾക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ വിളകളാണ് പരീക്ഷിക്കുക. 

സ്‌കൂൾ വളപ്പിൽ ചെയ്യാൻ കഴിയുന്നവയെന്ന രീതിയിൽ പച്ചക്കറിക്കൃഷിക്കാണ് പ്രഥമ പരിഗണന. കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. കൃഷി, വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ ഏകോപനം വേണ്ടതിനാൽ വിഷയം മന്ത്രിമാർ പരിശോധിച്ചുവരികയാണ്. എല്ലാ നടപടികളും പൂർത്തീകരിക്കാനായാൽ അടുത്ത മാസം പദ്ധതി പ്രഖ്യാപിക്കും.

Previous Post Next Post