അരൂർ :- വാഹനങ്ങളിലെ എയർ ഹോണുകൾ കണ്ടെത്താൻ സംസ്ഥാനത്താകെ പ്രത്യേക പരിശോധന നടത്താൻ നിർദേശം. തിങ്കളാഴ്ച മുതൽ 19 വരെയാണ് കർണപുടം പൊട്ടിക്കുന്ന ഹോണുകൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുക.
അനുമതിയില്ലതെ വയ്ക്കുന്ന എയർഹോണുകൾ കണ്ടെത്തുക മാത്രല്ല ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം. ഇവ നിരത്തിലിട്ട് മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ റോഡ് റോളർ കയറ്റി തകർക്കണമെന്ന തരത്തിലാണ് നിർദേശം.