തിരുവനന്തപുരം :- കാൻസർ രോഗികളും ഭിന്നശേഷിക്കാരും ഉൾപ്പെടുന്ന കുടുംബങ്ങൾക്കുള്ള വൈദ്യുതി സൗജന്യത്തിന് ബിപിഎൽ റേഷൻകാർഡ് വരുമാനത്തിനുള്ള രേഖയായി സ്വീകരിക്കാൻ കെഎസ്ഇബി നിർദേശം നൽകി.
ഈ വിഭാഗത്തിൽ രണ്ടുമാസം 200 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് ഇളവ്. യൂണിറ്റിന് 1.50 രൂപ മാത്രമാണ് ഈടാക്കുന്നത്. കുടുംബത്തിൻ്റെ വാർഷികവരുമാനം 50,000 രൂപയിൽ കൂടരുത്.