കമ്പിൽ :- തളിപ്പറമ്പിൽ അഗ്നിബാധക്കിരയായി കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ച വ്യാപാരികളെ ചേർത്തുപിടിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നൽകുന്ന രണ്ട് കോടി രൂപയുടെ ഭാഗമാകാൻ കമ്പിൽ യൂണിറ്റ് സ്വരൂപിച്ച 1,07150 രൂപ കൈമാറി.
സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡണ്ടുമായ ദേവസ്യ മേച്ചേരി, പ്രസിഡണ്ട് അബ്ദുള്ള നാറാത്തിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. കമ്പിൽ യൂണിറ്റ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ സ്വാഗതവും ട്രഷർ വി.പി മുഹമ്മദ് കുട്ടി തങ്ങൾ നന്ദിയും പറഞ്ഞു. കമ്മിറ്റി ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
