വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിൽ ബാബുരാജ് മ്യൂസിക് നൈറ്റ്' സംഘടിപ്പിച്ചു



കരിങ്കൽക്കുഴി :- വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം പ്രശസ്ത സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെ ചരമദിനത്തിൽ 'ഹാർമോണിയം' എന്ന പേരിൽ ബാബുരാജ് മ്യൂസിക് നൈറ്റ് സംഘടിപ്പിച്ചു. 

വത്സൻ കൊളച്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. കെ.രാമകൃഷ്ണൻ അധ്യക്ഷനായി. വി.വി ശ്രീനിവാസൻ രമേശൻ നണിയൂർ എന്നിവർ സംസാരിച്ചു. വി.രമേശൻ സ്വാഗതവും എ.രമേശൻ നന്ദിയും പറഞ്ഞു. തുടർന്ന് ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ ആലാപനം നടന്നു.

Previous Post Next Post