കൊളച്ചേരിപ്പറമ്പ് :- അമേരിക്കയിലെ പിറ്റ്സ്ബർഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്.ഡി ബിരുദം നേടി കൊളച്ചേരിപ്പറമ്പ് സ്വദേശി ഡോ: കെ.സി അജേഷ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾ ആധുനിക ഉപകരണങ്ങളിൽ സുരക്ഷയോടെയും, സ്വകാര്യതയോടെയും എങ്ങനെ സംയോജിപ്പിക്കാമെന്ന വിഷയത്തിലാണ് പി.എച്ച്.ഡി നേടിയത്.
ഇപ്പോൾ അമേരിക്കയിലെ ഈറ്റൺ കോർപ്പറേഷനിൽ സൈബർ സെക്യൂരിറ്റി ആർക്കിടെക്ടായി ജോലി ചെയ്യുന്നു. കമ്പിൽ മാപ്പിള ഹയർസെക്കൻ്ററി സ്കൂൾ റിട്ട: ഹെഡ്മാസ്റ്റർ എം.വി നാരായണൻ (നാണൂട്ടി മാസ്റ്റർ) മാസ്റ്ററുടെയും റിട്ടയേർഡ് എ.ഇ.ഒ കെ.സി ഗൗരി ടീച്ചറുടെയും മകനാണ്. ശങ്കരനെല്ലൂരിലെ സിമി ശശിധരനാണ് ഭാര്യ, അമേരിക്കയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. രണ്ട് പെൺമക്കളും അമേരിക്കയിൽ പഠിക്കുന്നു. സഹോദരൻ അനീഷ്.കെ.സി ഐ.എസ്.ആർ.ഒ.യിൽ സയൻ്റിസ്റ്റാണ്.