തുലാംമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും


ശബരിമല :- സഹസ്രകലശാഭിഷേകത്തോടെ തുലാമാസപൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്ര നട ഇന്ന് അടയ്ക്കും. കളഭാഭിഷേകം, പടിപൂജ എന്നിവയും ഉണ്ടാകും. ചിത്തിര ആട്ടത്തിരുനാൾ പ്രമാണിച്ച് ഇന്നലെ 18 മുൻ മേൽശാന്തിമാർ പങ്കെടുത്ത ലക്ഷാർച്ചന നടന്നു. വൈകിട്ടായിരുന്നു സഹസ്രകലശപൂജ. പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ തന്ത്രി കണ്ഠ‌ര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ സഹസ്രകലശം പൂജിച്ചു നിറച്ചു.

ഇന്ന് ഉച്ചപൂജയുടെ സ്നാന കാലത്ത് സഹസ്രകലശാഭിഷേകം നടക്കും. രാഷ്ട്രപതി ദർശനത്തിന് എത്തുന്നതിനാൽ ഇന്ന് തീർഥാടകർക്കു ദർശനത്തിനു വെർച്വൽ ക്യു അനുവദിച്ചിട്ടില്ല. അതിനാൽ രാഷ്ട്രപതി എത്തും മുൻപ് സഹസ്രകലശാഭിഷേകം നടക്കും. കളഭാഭിഷേകത്തോടെയാണ് ഉച്ചപൂജ.

Previous Post Next Post