മാഹി :- മാഹിയിലെ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന് ഇന്നു കൊടിയിറങ്ങും. 17 രാപ്പകലുകൾ അമ്മത്രേസ്യയുടെ കാരുണ്യവും അനുഗ്രഹവും ഏറ്റുവാങ്ങാനെത്തിയ വിശ്വാസികളുടെ മനസ്സ് നിറച്ചാണ് ഇത്തവണ തിരുനാൾ അവസാനിക്കുന്നത്.
ഇന്നലെ ഫാ.ജിയോലിൻ എഴേടത്ത് കുർബാനയ്ക്കു കാർമികത്വം വഹിച്ചു. ഇന്നു തിരുനാൾ സമാപന ദിവസം രാവിലെ 7നും 9നും കുർബാനയ്ക്കു ഫാ.ബിബിൻ ബെനറ്റ് നേതൃത്വം നൽകും. രാവിലെ 10.30നു കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയുടെ കാർമികത്വത്തിൽ കുർബാന അർപ്പിക്കും. ഉച്ചയോടെ വിശുദ്ധ അമ്മത്രേസ്യയുടെ ദിവ്യരൂപം പൊതുവണക്കത്തിൽ നിന്നുമെടുത്ത് അൾത്താരയിലെ രഹസ്യ അറയിൽ മാറ്റുന്നതോടെ 18 ദിവസത്തെ തിരുനാളിനു സമാപനം കുറിക്കും.
