പള്ളിപ്പറമ്പ് ഗ്രീൻ ബറ്റാലിയൻ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊളച്ചേരിപ്പറമ്പിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചു


കൊളച്ചേരി :- പള്ളിപ്പറമ്പ് ഗ്രീൻ ബറ്റാലിയൻ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊളച്ചേരിപ്പറമ്പിൽ ബസ് കാത്തിരിപ്പു കേന്ദ്രം ഒരുങ്ങി. കൊളച്ചേരിപ്പറമ്പ് - കായിച്ചിറ ജങ്ഷനിലാണ് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. പുളിക്കൽ മമ്മുട്ടിയുടെ പേരിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്

ഇവിടെ ബസ് സ്റ്റോപ്പ് ഇല്ലാത്തത് മൂലം യാത്രക്കാർ പൊരിവെയിലിലും മഴയത്തുമായിരുന്നു ബസ് കാത്തുനിൽക്കാറുള്ളത്. ഇത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. തുടർന്നാണ് ഗ്രീൻ ബറ്റാലിയൻ വാട്സ്ആപ്പ് കൂട്ടായ്മ ബസ് സ്റ്റോപ്പ് നിർമ്മിക്കാമെന്ന തീരുമാനവുമായി മുന്നോട്ട് വന്നത്.






Previous Post Next Post