കമ്പിൽ :- പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന PSC കണ്ണൂർ ഓഫീസിൽ നിയമനം ലഭിച്ച കമ്പിൽ ചെറുക്കുന്നിലെ കണ്ടപ്പൻ അരുണിന് DYFI ചെറുക്കുന്ന് യൂണിറ്റ് അനുമോദനം നൽകി. CPIM ചെറുക്കുന്ന് ബ്രാഞ്ച് സെക്രട്ടറി എ.ഒ പവിത്രൻ ഉപഹാരം നൽകി.
DYFI മേഖല സെകട്ടറി എം.ലിജിൻ അധ്യക്ഷത വഹിച്ചു. കെ.ശ്രീഹാസ്, കെ.അശ്വന്ത് എന്നിവർ നേതൃത്വം നൽകി. വിപിൻ കൊളച്ചേരി, റീമ.എം എന്നിവർ സംസാരിച്ചു. പി.പി ജിഷ്ണു സ്വാഗതവും വി.തീർഥ നന്ദിയും പറഞ്ഞു.
