മയ്യിൽ ITM കോളേജ് ഓഫ് ആർട്സ് & സയൻസ് ലയൺസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സാമൂഹ്യ സേവനത്തിനുള്ള ധാരണാ പത്രത്തിൽ ഒപ്പ് വെച്ചു


മയ്യിൽ :- സാമൂഹ്യ സേവന രംഗത്ത് വിദ്യാർത്ഥികളുടെ പങ്ക് ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ മയ്യിൽ ലയൺസ് ക്ലബ്ബും ഐ ടി എം കോളേജ് ഓഫ് ആർട്സ് & സയൻസ് മയ്യിലും ചേർന്ന് ധാരണാ പത്രത്തിൽ ഒപ്പ് വെച്ചു.  ക്യാമ്പസിന് അകത്തും പുറത്തും വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും ഉപകാരപ്രദമാകുന്ന വിവിധ പരിപാടികളിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനും അതുവഴി വിദ്യാർത്ഥികളെ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാക്കി മാറ്റാനും ധാരണയായി.

ITM കോളേജ് പ്രിൻസിപ്പാൾ കെ.കെ മുനീർ, മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ്‌ രാധാകൃഷ്ണൻ.പി, സി.കെ പ്രേമരാജൻ, എ.ഗോപിനാഥൻ, IQAC കോർഡിനേറ്റർ അഭിലാഷ്.ആർ, പ്രേമരാജൻ, സ്റ്റെബിൻ ആന്റണി, ജിതേഷ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post