കമ്പിൽ :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊളച്ചേരി മണ്ഡലം വാർഷിക സമ്മേളനം കമ്പിൽ എം എൻ ചേലേരി സ്മാരക കോൺഗ്രസ് മന്ദിരത്തിൽ വെച്ച് നടന്നു. മണ്ഡലം പ്രസിഡൻ്റ് സി.വിജയൻ മാസ്റ്റർ പതാക ഉയർത്തി. കെ.എസ്.എസ്.പി എ ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡൻ്റ് സി.ശ്രീധരൻ മാസ്റ്റർ, സംസ്ഥാന കൗൺസിലർമാരായ പി.കെ പ്രഭാകരൻ മാസ്റ്റർ, കെ.പി ചന്ദ്രൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ ടി.പി സുമേഷ്, എൻ.വി പ്രേമാനന്ദൻ, കെ.എസ്.എസ്.പി.എ ബ്ലോക്ക് പ്രസിഡൻ്റ് പി.ശിവരാമൻ, സെക്രട്ടറി എൻ.കെ മുസ്തഫ മാസ്റ്റർ വനിതാ ഫോറം മണ്ഡലം പ്രസിഡൻ്റ് സി.എം പ്രസീത ടീച്ചർ എന്നിവർ സംസാരിച്ചു. സംഘടനാ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പി.എം മോഹൻദാസ് മാസ്റ്റർ, ടി.പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.കെ രഘുനാഥൻ സ്വാഗതവും ട്രഷറർ കെ.മുരളീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡൻ്റ് : സി.വിജയൻ മാസ്റ്റർ
സെക്രട്ടറി : എ.പി രാജീവൻ
ട്രഷറർ : കെ.മുരളീധരൻ മാസ്റ്റർ
കേരളത്തിലെ സർവ്വീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലതും നിഷേധിച്ചു കൊണ്ടുള്ള പിണറായി സർക്കാറിൻ്റെ അഴിമതിയിൽ കുളിച്ച ദുർഭരണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ജൂലൈ മാസം മുതൽ അനുവദിച്ചു കിട്ടേണ്ട പെൻഷൻ പരിഷ്ക്കരണ നടപടികൾ ഈ സർക്കാർ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും, 2023 മുതൽ ലഭിക്കേണ്ട 18% ക്ഷമാശ്വാസത്തിൻ്റെ 6 ഗഡുക്കൾ അനുവദിച്ചിട്ടില്ല,2021 മുതൽ അനുവദിച്ച ക്ഷാമാശ്വാസം മുൻകാല പ്രാബല്യം ഇല്ലാതാക്കിയതിലൂടെ 156 മാസത്തെ കുടിശ്ശികയിലൂടെ ഭീമമായ തുക പെൻഷൻകാരിൽ നിന്ന് സർക്കാർ കവർന്നെടുത്തതിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസ കൂടിശ്ശിക മുഴവൻ അനുവദിക്കുക, മെഡിസെപ്പ് പൊളിച്ചഴുതി രണ്ടാം ഘട്ടം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.


