മയ്യിൽ :- മയ്യിൽ NSS കരയോഗത്തിന്റെ വാർഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി NSS തളിപ്പറമ്പ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് മധു തോട്ടിയിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ ഭരണസമിതി അംഗം ടി.വി രാധാകൃഷ്ണൻ നമ്പ്യാർ മുഖ്യതിഥി ആയി. താലൂക്ക് യൂണിയൻ സെക്രട്ടറി ചന്ദ്രബാബു സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.
സെക്രട്ടറി പത്മനാഭൻ കെ.ടി, പ്രസിഡണ്ട് ബാലൻ നമ്പ്യാർ, വൈസ് പ്രസിഡണ്ട് മുരളിധരൻ നമ്പ്യാർ, സിനി ടീച്ചർ, രമണി ടീച്ചർ, ആർ.ദിവാകരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. സൈന്യ മാതൃശക്തി, ധ്വനി മയ്യിൽ എന്നിവരുടെ തിരുവാതിര അരങ്ങേറി. വിവിധ കലാപരിപാടികളും നടന്നു. 80 വയസ്സ് തികഞ്ഞ മുതിർന്ന മെമ്പർമാരെ ചടങ്ങിൽ ആദരിച്ചു. വിവിധ ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് സമ്മാനം ദാനം നടത്തി. ഉച്ചഭക്ഷണത്തിനുശേഷം പരിപാടിക്ക് സമാപനം കുറിച്ചു.


