കണ്ണാടിപ്പറമ്പ് :- കേരള സർക്കാർ ഹയർ സെക്കൻഡറി വിഭാഗം NSS ജീവദ്യുതി പ്രോഗ്രാമിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ എൺപത്തി ഒന്നു പേർ രക്ത ദാതാക്കളായി. പി.ടി.എ പ്രസിഡണ്ട് സജിത്ത്.വി ക്യാമ്പിൽ ആദ്യ രക്തദാതാവായി.
നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമേശൻ.കെ ഉദ്ഘാടനം നിർവഹിച്ചു. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഒ.സി പ്രസന്ന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് സ്കൂൾ പി.ടി.എ പ്രസിഡണ്ട് സജിത്ത്.വി, ഹെഡ്മിസ്ട്രസ് സിനി എ.പി, സീനിയർ അസിസ്റ്റൻ്റ് രമേശൻ.എ, സ്റ്റാഫ് സെക്രട്ടറി രാജേഷ് പി.കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ഷൈബു ജേക്കബ് സ്വാഗതം പറഞ്ഞു.