കസ്റ്റഡി മർദനം ഒഴിവാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ 520 പോലീസ് സ്റ്റേഷനുകളിൽ CCTV ക്യാമറ സ്ഥാപിച്ചു


തിരുവനന്തപുരം :- സുപ്രീംകോടതി നിർദേശപ്രകാരം കസ്റ്റഡി മർദനം ഒഴിവാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ 520 പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. 28 സൈബർ പോലീസ് സ്റ്റേഷനുകളിൽ ക്യാമറ വെക്കാൻ അടുത്തിടെ സർക്കാർ അനുമതി നൽകി. 

സംസ്ഥാനത്ത് കഴിഞ്ഞ പത്തു വർഷത്തിനിടെ 17 കസ്റ്റഡി മരണങ്ങളുണ്ടായെന്ന് കണക്ക്. ഇതിൽ 16 പേർ പോലീസ് കസ്റ്റഡിയിലിരിക്കെയും ഒരാൾ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയുമാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അൻപതോളം പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചു.

Previous Post Next Post