BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി നേതൃയോഗം ചേർന്നു


കൊളച്ചേരി :- ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി നേതൃയോഗം നടത്തി. ഈശാനമംഗലം പാർട്ടി ഓഫീസിൽ വെച്ച് നടന്ന പരിപാടി ബി.ജെ.പി ജില്ലാ സെക്രട്ടറി അരുൺ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തദ്ധേശ തിരഞ്ഞെടുപ്പിന്റെ തെയ്യാറെടുപ്പിനെപ്പറ്റിയും വികസിത പഞ്ചായത്ത് എന്ന വിഷയത്തെപ്പറ്റിയും അരുൺ തോമസ് വിശദമായ് സംസാരിച്ചു. 

ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, മയ്യിൽ മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ്, ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് എ.സഹജൻ, പാർട്ടി ജില്ലാ കമ്മറ്റി അംഗം പി.കെ ചന്ദ്രഭാനു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.വി ദേവരാജൻ സ്വാഗതവും പ്രതീപൻ.ടി നന്ദിയും പറഞ്ഞു.




Previous Post Next Post