കൊളച്ചേരി :- ജവഹർ ബാൽ മഞ്ച് കൊളച്ചേരി ബ്ലോക്കിന്റെ നേതൃത്വത്തിൽ ശിശുദിന സന്ദേശ റാലി സംഘടിപ്പിച്ചു. ജവഹർബാൽ മഞ്ച് കൊളച്ചേരി ബ്ലോക്ക് ചെയർമാൻ രാജേഷ് ചൂളിയാടിന് പതാക കൈമാറിക്കൊണ്ട് ജില്ലാ കോ-ഓഡിനേറ്റർ പ്രേംജി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം KPCC മെമ്പർ അഡ്വ: വി.പി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ജില്ല കോഡിനേറ്റർ എൻ.കെ മുസ്തഫ മാസ്റ്റർ, സുനീത അബൂബക്കർ, ആവണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കോ-ഓർഡിനേറ്റർമാരായ സുനിത്ത് പള്ളിയത്ത്, നിജിൽ ചേലേരി, സജീവൻ ചൂളിയാട്, സിദ്ധിഖ് കൊളച്ചേരി, സത്യൻ പാവന്നൂർമൊട്ട, താജുദ്ധീൻ മയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകി. ജവഹർ ബാൽ മഞ്ച് ബ്ലോക്ക് കോഡിനേറ്റർ വേലായുധൻ.പി നന്ദി പറഞ്ഞു.



