കൊളച്ചേരി:-ബീഹാറിൽ NDA വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തിയതിന്റെ ഭാഗമായ് ബി ജെപി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനവും മധുരം വിതരണം നടത്തുകയും ചെയ്തു.
BJP പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ. പി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ , പി.വി.ദേവരാജൻ, കെ.പി.ചന്ദ ഭാനു, പ്രേമരാജൻ കെ.പി., ബിജു പി. എന്നിവരും തദ്ധേശ തിരഞ്ഞെടുപ്പിന്റെ സ്ഥാനർത്ഥികളായ ഗീത വി.വി.,എ സഹജൻ, ലിജിന ടി.,എം.വി.ഷൈന ,വേണുഗോപാൽ പി.വി.,സന്തോഷ് എം.,രജിത പി. എന്നിവരും പങ്കെടുത്തു.
