മയ്യിൽ:-ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിത്തോടനുബന്ധച്ച് കോറളായി പാലത്തിനു സമീപം ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡണ്ട് ടി. നാസർ അദ്ധ്യക്ഷത വഹിച്ചു. കെ എസ് .എസ് .പി. എ സംസ്ഥാന സെക്രട്ടറി കെ.സി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ശ്രീജേഷ് കൊയിലേരിയൻ, പി.പി. മമ്മു,അഷ്റഫ് കൊവ്വൽ, പി.പി. മൂസാൻ, കെ. ഇബ്രാഹീം, കെ. നസീർ , സി.ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. കെ. ശ്രീജിത്ത് ,പി.പി. മൂസാൻ, കെ.ഷിജിൽ , പി.വൈഷ്ണവ് എന്നിവർ നേതൃത്വം നല്കി.
