മയ്യിൽ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി


മയ്യിൽ :- സർദാർ വല്ലഭ്ഭായി പട്ടേൽ ജന്മവാർഷിക ആഘോഷത്തോട് അനുബന്ധിച്ച് മയ്യിൽ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ SPC കേഡറ്റുമാരും പൊതുജനങ്ങളും ചേർന്ന് ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി.

മയ്യിൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.സി സഞ്ജയ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർഥികളും പോലീസ് സേനാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കാളികളായി.

Previous Post Next Post