എബിസി ചട്ടങ്ങൾ നടപ്പാക്കി, തെരുവുനായ നിയന്ത്രണത്തിന് വിവിധ പദ്ധതികൾ നടത്തിയെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ


ദില്ലി :- തെരുവുനായ കേസിൽ സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ച് സംസ്ഥാനം. എബിസി ചട്ടങ്ങൾ നടപ്പാക്കിയിട്ടുണ്ട്. തെരുവുനായ നിയന്ത്രണത്തിന് വിവിധ പദ്ധതികൾ നടത്തിയെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ മനപൂർവ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും വൈകിയതിൽ ക്ഷമിക്കണമെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. 

സർക്കാർ കൃത്യമായ കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. എബിസി ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ അപ്രായോഗികമാണെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി. തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാലാണ് സത്യവാങ് മൂലം നൽകിയത്. മറുപടി സത്യവാങ്മൂലം വൈകിയത് മനഃപൂർവ്വമല്ലെന്ന് പറഞ്ഞ കേരളം വിവരണ ശേഖരണത്തിലുണ്ടായ കാലതാമസമാണ് കാരണമെന്ന് വിശദീകരിച്ചു.

Previous Post Next Post