കൊളച്ചേരി :- പെൻഷൻ പരിഷ്കരണം അട്ടിമറിച്ച സർക്കാറിൻ്റെ ദുർഭരണത്തിനെതിരെ KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി വഞ്ചനാദിനം ആചരിച്ചു. പ്രകടനത്തിന് കെ.പി ചന്ദ്രൻ മാസ്റ്റർ, എം.ബാലകൃഷ്ണൻ മാസ്റ്റർ, വി.ബാലൻ, കെ.സി രമണി ടീച്ചർ, ടി.പി പുരുഷോത്തമൻ, സി.വിജയൻ, എൻ.സി ശശിധരൻ, സി.ഒ ശ്യാമള ടീച്ചർ, കെ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
പരിപാടിയുടെ ഭാഗമായി നടന്ന രോഷ പ്രകടനത്തിന് ശേഷം ട്രഷറിക്ക് സമീപം ധർണ്ണ KSSPA സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.സി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ശിവരാമൻ അധ്യക്ഷത വഹിച്ചു. കെ.പി ശശിധരൻ, സി.ശ്രീധരൻ മാസ്റ്റർ സി.വാസുമാസ്റ്റർ പി.കെ പ്രഭാകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എൻ.കെ മുസ്തഫ സ്വാഗതവും കെ.മുരളീധരൻ നന്ദിയും പറഞ്ഞു.
