ചേലേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിർ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സജിമ.എം അദ്ധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്മണ്യൻ.കെ, മെഡിക്കൽ ഓഫീസർ ഡോ.ഹേമ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർ നാസിഫ പി.വി സ്വാഗതവും സെക്രട്ടറി ആന്റണി.എൻ നന്ദിയും പറഞ്ഞു.
