എമിറാത്തി വനിതാ അന്താരാഷ്ട്ര സമ്മേളനത്തിൽ കൊളച്ചേരി സ്വദേശി മുഹമ്മദ് കുഞ്ഞി പുളിക്കലിനെ ആദരിച്ചു


ദുബായ് :- ദുബായിൽ നടന്ന എമിറാത്തി വനിതാ അന്താരാഷ്ട്ര സമ്മേളനത്തിൽ കൊളച്ചേരി സ്വദേശി മുഹമ്മദ് കുഞ്ഞി പുളിക്കലിനെ ആദരിച്ചു. എച്ച്.എച്ച് ഷെയ്ഖ അഫ്ര ബിൻത് ഹാഷിർ അൽ മക്തൂം ഉപഹാരം കൈമാറി. അന്താരാഷ്ട്ര മാനുഷിക ശക്തീകരണ മികവിനാണ് ആദരവ്.

H.H ഷെയ്ഖ ആയിഷ ബിൻത് സയീദ് അൽ ഷർഖി, H.H ഷെയ്ഖ ആയിഷ ബിൻത് ഹുമൈദ് അൽ മുഅല്ല, പ്രൊഫസർ ഡോ. ഹാഷിം ബിൻ ഹാമിദ് അൽ മൻസൂരി, H.E അംബാസഡർ അബ്ദുല്ല അൽ മുഐന, ഡോ. തഹാനി അൽ ദെർറി (അറബ് ബിസിനസ് വനിതാ ഇന്റർനാഷണൽ അംബാസഡർ) തുടങ്ങിയവർ പങ്കെടുത്തു.



Previous Post Next Post