പാമ്പുരുത്തി :- മുസ്ലിം ലീഗ് പാമ്പുരുത്തി ശാഖ തെരഞ്ഞെടുപ്പ് കൺവെൻഷൻ പാമ്പുരുത്തി ബാഫഖി സൗധത്തിൽ നടന്നു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ട് എം.ആദം ഹാജി അധ്യക്ഷത വഹിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.മമ്മു മാസ്റ്റർ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുൽ അസീസ്, യുഡിഎഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി, വനിതാ ലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ കെ.താഹിറ, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി അബ്ദുൽ സലാം സ്വാഗതവും യൂത്ത് ലീഗ് ശാഖ ജനറൽ സെക്രട്ടറി എൻ.പി റിയാസ് നന്ദിയും പറഞ്ഞു.
