കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന നവീകരിച്ച പാമ്പുരുത്തി FHC കെട്ടിട്ടം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്മ.എം അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ.താഹിറ, ബ്ലോക്ക് മെമ്പർ ഷമീമ ടി.വി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഷൻ അസ്മ കെ.വി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്മന്യൻ, മെമ്പമാരായ നാരായണൻ കെ.പി, അഷ്‌റഫ് പള്ളപറമ്പ്,പഞ്ചായത്ത് സെക്രട്ടറി ആന്റണി, മെഡിക്കൽ ഓഫീസർ ഡോക്ടർ ലിഷ പാലക്കൽ, എം.അബ്ദുൽ അസീസ്, രാമകൃഷ്ണൻ മാസ്റ്റർ, കെ.വി ശശി, ഗോപാലകൃഷ്ണൻ, വി.ടി മൻസൂർ, ആദം ഹാജി, കെ.സി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ കെ.പി അബ്ദുൽ സലാം സ്വാഗതവും CDS മെമ്പർ ഫാസീല കെ.സി നന്ദിയും പറഞ്ഞു.









