ശബരിമല :- ഭക്തിനിർഭരമായ ചടങ്ങുകളോടെ അയ്യപ്പസന്നിധിയിൽ തീർഥാടന കാലത്തെ ആദ്യത്തെ കളഭാഭിഷേകം നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കളഭം പൂജിച്ചു. തന്ത്രിയുടെ അനുജ്ഞ വാങ്ങി പുതിയ മേൽശാന്തി ഇ.ഡി പ്രസാദ് ബ്രഹ്‌മ കലശം എടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിൽ എത്തിച്ചു.
തീർഥാടകർ ശരണം വിളിച്ചു കാത്തുനിൽക്കെ തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതിഹോമത്തോടെയാണു പൂജകൾ തുടങ്ങിയത്. അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. രാത്രി 9 വരെയുള്ള കണക്ക് അനുസരിച്ച് 88,430 തീർഥാടകർ ദർശനം നടത്തി. മിനിറ്റിൽ 80 പേരെ വരെ പതിനെട്ടാംപടി കയറ്റി വിടുന്നുണ്ട്. എന്നാലും പടികയറാനുള്ള നീണ്ട നിര മരക്കൂട്ടം വരെയും രാത്രി നീണ്ടു.
ശബരിമലയിൽ ഇന്ന്
നടതുറക്കൽ 3.00
ഗണപതിഹോമം- 3.20
അഭിഷേകം- 3.30 മുതൽ 11.00 വരെ
കളഭാഭിഷേകം 11.30
ഉച്ചപ്പൂജ - 12.00
നട അടയ്ക്കൽ 1.00
വൈകിട്ട് നടതുറക്കൽ 3.00
പുഷ്പാഭിഷേകം 6.45
ഹരിവരാസനം 10.50
നട അടയ്ക്കൽ 11.00
