ശബരിമല :- ദർശനത്തിനെത്തുന്ന ഭക്തർക്ക് തീർഥാടനവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ സംവിധാനമുണ്ട്. സന്നിധാനത്തുള്ള മരാമത്ത് കോംപ്ലക്‌സിലെ ലീഗൽ എയ്‌ഡ് സെന്ററിൽ, ഏത് വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള പരാതികളും അറിയിക്കാം. അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് വേഗം നടപടിയുമുണ്ടാകും. പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയാണ് ലീഗൽ എയ്‌ഡ് സെൻ്റിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ശബരിമലയിൽ ഇന്ന്
3.00 നടതുറക്കൽ
3.20 ഗണപതിഹോമം
3.30 മുതൽ 7 വരെയും
8 മുതൽ 11 വരെയും നെയ്യഭിഷേകം
11.30 മുതൽ 12 വരെ
കലശം, കളഭം
12.00 ഉച്ചപ്പൂജ
1.00 നടയടയ്ക്കൽ
3.00 നടതുറക്കൽ
6.30 ദീപാരാധന
6.45 മുതൽ 9 വരെ പുഷ്പാഭിഷേകം
9.15 അത്താഴപൂജ
10.45 ഹരിവരാസനം
11.00 നടയടയ്ക്കൽ
