ആലപ്പുഴ :- വാഹനാപകടം വിവാഹത്തിന്റെ ഒരുക്കങ്ങളെ ബാധിച്ചെങ്കിലും അവരുടെ പ്രണയത്തെ അതൊന്നും തളർത്തിയില്ല തളർത്താനായില്ല. നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിലെത്തിയ ഉറ്റവരെ സാക്ഷിയാക്കി വരൻ വധുവിനെ താലികെട്ടി ജീവിതസഖിയാക്കി. ചേർത്തല ബിഷപ്പ് മൂർ സ്കൂൾ അധ്യാപികയും ആലപ്പുഴ കൊമ്മാടി സ്വദേശിയുമായ ആവണിയും ആലപ്പുഴ തുമ്പോളി സ്വദേശിയും ചേർത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം ഇന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വെച്ചാണ് നടന്നത്.
തുമ്പോളിയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ പുലർച്ചെ മൂന്ന് മണിയോടെ മേയ്ക്കപ്പിനായി വധു ആവണിയുമായി കുമരകത്തേക്ക് പോയ കാർ വഴിമധ്യേ മരത്തിൽ ഇടിച്ച് അപകടം സംഭവിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് മൂവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് എത്തിച്ചത്. നട്ടെല്ലിന് സാരമായി പരിക്കേറ്റതിനാൽ ആവണിയെ വിദഗ്‌ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് വരൻ ഷാരോണും കുടുംബവും ആശുപത്രിയിലെത്തിയിരുന്നു. നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതർ അംഗീകരിക്കുകയായിരുന്നു. പകൽ 12.15നും 12.30നും ഇടയിലായിരുന്നു മുഹൂർത്തം. ആശുപത്രി അധികൃതർ അത്യാഹിത വിഭാഗത്തിൽ തന്നെ വരന് താലികെട്ടാനുള്ള സൗകര്യമൊരുക്കി. രോഗിക്ക് ഒരുബുദ്ധിമുട്ടുമുണ്ടാകാത്ത വിധത്തിൽ അത്യാഹിത വിഭാഗത്തിലാണ് വിവാഹം നടന്നത്.
9 JOSCO
JEWELLERS
അപകടത്തിൽ ആവണിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്ന് വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സുധീഷ് കരുണാകരൻ പറഞ്ഞു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ആവണിയുടെയും ഷാരോണിന്റെയും വിവാഹം നടന്ന ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ആവണി അപകടനില തരണം ചെയ്തെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് സാരമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. നാളെ ആവണിയെ ശസ്ത്രക്രിയക്ക് വിധേയയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.12നും 12.25നും ഇടയിലുള്ള മുഹൂർത്തത്തിൽ ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ തണ്ണീർമുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്ത് പോയി മടങ്ങുംവഴി ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഇരുവരും വിവാഹിതരായ അതേസമയത്തുതന്നെ ഓഡിറ്റോറിയത്തിൽ വിവാഹസദ്യയും വിളമ്പി. ആവണിയുടെ നട്ടെല്ലിനും കാലിൻ്റെ എല്ലിനും പരിക്കേറ്റിട്ടുണ്ട്. ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേർക്കും പരിക്കേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
