ഭാര്യയും ഭർത്താവും സ്ഥാനാർഥികൾ ; കണ്ടക്കൈയിൽ വോട്ടഭ്യർത്ഥനയുമായി ഒന്നിച്ചിറങ്ങി ദമ്പതികൾ


മയ്യിൽ :- തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിൽ വോട്ടഭ്യർഥനയുമായി ഭാര്യയും ഭർത്താവും ഒരേ ഗ്രാമത്തിൽ. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് കണ്ടക്കൈ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.പി ശശിധരനും മയ്യിൽ പഞ്ചായത്തിലെ വേളം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന എ.വി. ലളിതയുമാണ് വോട്ടഭ്യർഥനയുമായി ഒരുമിച്ചിറങ്ങുന്നത്. കണ്ടക്കൈ ഡിവിഷനിൽ ഉൾപ്പെടുന്ന ഭാഗങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പ്രവർത്തകരോടൊപ്പവും അല്ലാതെയും ഇവർ ഒന്നിച്ചിറങ്ങുന്നത്. 

റിട്ട. എസ്.ഐ.യും കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാണ് ശശിധരൻ. അസോസിയേഷൻ പ്രവർത്തന ദീർഘകാലം ജില്ലാ പോലീസ് അസോസിയേഷൻ പ്രവർത്തനത്തിൽ സജീവ സാന്നിധ്യമായിരുന്ന ശശിധരൻ നേരത്തേ മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്നു. റിട്ട. അധ്യാപികയും പെൻഷനേഴ്‌സ് അസോസിയേഷൻ്റെ ജില്ലാ ഭാരവാഹിയുമാണ് എ.വി ലളിത. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ.വി ലളിത ബ്ലോക്കിൽ മത്സരരംഗത്തുണ്ടായിരുന്നു. 

Previous Post Next Post