കണ്ണൂർ :- അഖിലഭാരത അയ്യപ്പസേവാസംഘം തളാപ്പ് സുന്ദരേശ്വര ക്ഷേത്രാങ്കണത്തിൽ അയ്യപ്പഭക്തർക്കായി ഇടത്താവളവും അന്നദാനവും ഒരുക്കും. 23-ന് തുടങ്ങി ജനുവരി 14 -ന് മകരസംക്രമ സദ്യയോടെ അവസാനിക്കും. 23-ന് 11 മണിക്ക് അഴീക്കോട് ശാന്തിമഠം മഠാധിപതി സ്വാമി ആത്മചൈതന്യ ഉദ്ഘാടനം ചെയ്യും. അഖിലഭാരത അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദനൻ അധ്യക്ഷത വഹിക്കും.
ഡിസംബർ 24 ന് വൈകുന്നേരം 6 മണിക്ക് അന്നദാനക്യാമ്പിൽ നിന്ന് കർപ്പൂരദീപ പ്രദക്ഷിണം ക്ഷേത്രത്തിലേക്ക് പുറപ്പെടും. ജനുവരി 14-ന് മകരവിളക്ക് ദിവസം വൈകുന്നേരം 6 മണിക്ക് ലക്ഷം ദീപസമർപ്പണം നടത്തും. ഉച്ചയ്ക്ക് 1 മണി മുതൽ മകരസംക്രമസദ്യയും ഉണ്ടാവും. രാവിലെയും ഉച്ചയ്ക്കും രാത്രിയുമാണ് എല്ലാദിവസവും അന്നദാനമുണ്ടാവുക.
