കണ്ണൂർ :- ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ പരിശോധന കർശനമാക്കി. റെയിൽവേ പൊലീസും ആർപി എഫും സംയുക്‌തമായാണ് പരിശോധന നടത്തുന്നത്. സ്‌റ്റേഷൻ പരിസരങ്ങളും പ്ലാറ്റ്ഫോമുകളും ട്രെയിനുകളിലും ഡോഗ് സ്ക‌്വാഡിൻ്റെ ഉൾപ്പെടെ സഹായത്തോടെയാണ് പരിശോധിക്കുന്നത്.
സംശയകരമായ സാ ഹചര്യത്തിൽ കാണുന്ന അജ്‌ഞാതരെ കസ്റ്റഡിയിൽ എടുക്കുന്നുണ്ട്. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിലാണ് ഇന്നലെ പരിശോധന നടന്നത്. ട്രെയിനുകളിൽ മദ്യപരുടെ ശല്യം വർധിച്ചതിനാൽ ബ്രെത്ത് അനലൈസർ ഉപയോഗിച്ചും പരിശോധിക്കുന്നുണ്ട്.
