മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബിന്റെ മൂന്നാമത് സ്ഥാപക ദിനാഘോഷം ചെക്യാട്ട്കാവ് KESWA ഹാളിൽ നടന്നു. ക്ലബ് പ്രസിഡന്റ് പി.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡിസ്ട്രിക്ട് ഗവർണ്ണർ രവി ഗുപ്ത പിഎംജെഫ് ഉദ്ഘാടനം ചെയ്തു.
വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായ ധനസഹായ വിതരണം, കാൻസർ മുക്ത ഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം മികച്ച പ്രവർത്തനം നടത്തിയ അംഗങ്ങളെ ആദരിക്കൽ എന്നിവ പരിപാടിയിൽ നടന്നു.
റീജ ഗുപ്ത, ഷാജി ജോസഫ്, പ്രകാശൻ കാണി, കെപിടി ജലീൽ, പി.കെ നാരായണൻ, രവി കുന്നേൽ, നവീൻ മനോമോഹനൻ, കെ.വി സുബാഷ്, എ.ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.



