കണ്ണൂർ :- ഇ.പി ജയരാജന്റെ ആത്മകഥ ''ഇതാണെന്റെ ജീവിതം'' മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കണ്ണൂരിൽ നടന്ന പരിപാടിയിൽ ടി.പത്മനാഭൻ പുസ്തകം ഏറ്റുവാങ്ങി.
മാതൃഭൂമി മാനേജിംഗ് ഡയറക്ടർ ശ്രേയാംസ് കുമാറിൽ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് പുസ്തകത്തിന്റെ ആദ്യ വില്പന കെ.സി സോമൻ നമ്പ്യാർ നിർവ്വഹിച്ചു.
