മയ്യിൽ :- വേളം നാടകോത്സവത്തിന്റെ രണ്ടാം ദിവസം തിരുവനന്തപുരം സൗപർണിക അവതരിപ്പിച്ച 'താഴ്‌വാരം' നാടകം അരങ്ങേറി. നാടകോത്സവത്തിലേക്ക് നാടകാസ്വാദകരുടെ ഒഴുക്കായിരുന്നു.
വൈകുന്നേരം 6 മണിക്ക് നടന്ന സാംസ്കാരിക സന്ധ്യയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് 'വയലാർ ഗാനങ്ങളിലൂടെ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സാംസ്കാരിക പ്രവർത്തകൻ അനിൽകുമാർ ആലത്തുപറമ്പ് സംസാരിച്ചു. വിനോദ് കണ്ടക്കൈ അധ്യക്ഷനായി. യു.മഹേഷ് സ്വാഗതം പറഞ്ഞു.
