കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. വിവിധ മേളകളിൽ വിജയികളായവരെ അനുമോദിച്ചു. തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ തല സ്കൂൾ കലോത്സവത്തിൽ ഓവറോൾ റണ്ണർ അപ്പ് ആയിരുന്നു ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ. ശാസ്ത്രോത്സവത്തിലും കായികമേളയിലും വിജയികളായ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. കണ്ണൂർ ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എ.പി ഹംസക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു.
പി.ടി എ പ്രസിഡന്റ് ടി.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.പ്രഥമ അധ്യാപകൻ വി.വി ശ്രീനിവാസൻ വിശദീകരണം നടത്തി. കെ.രാമകൃഷ്ണൻ മാസ്റ്റർ, എസ് എസ് ജി ചെയർമാൻ പി.പി കുഞ്ഞിരാമൻ, മദേഴ്സ് ഫോറം പ്രസിഡന്റ് നമിത പ്രദോഷ്, കെ.വി ശങ്കരൻ, സ്കൂൾ ലീഡർ ധ്രുപദ് അനൂപ്, റിയ മെഹറിൻ നീലിമ കമ്പിൽ, ടി.കെ രവീന്ദ്രൻ, രോഷ്നി ടി.പി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വി.വി രേഷ്മ ടീച്ചർ സ്വാഗതവും കെ.ശിഖ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂളിന് ലഭിച്ച ട്രോഫികളുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുട്ടികളും രക്ഷിതാക്കളും ചേർന്ന് ആഹ്ലാദ പ്രകടനം നടത്തി.






