കരിങ്കൽക്കുഴി :- KS & AC സുവർണ്ണ ജൂബിലി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നാടകക്കളരി സംഘടിപ്പിച്ചു. പ്രശസ്ത നാടക അഭിനേതാവ് ബാലകൃഷ്ണൻ പാപ്പിനിശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. നാടക സംവിധായകനും ക്യാമ്പ് ഡയറക്ടറുമായ പി.കെ.വി കൊളച്ചേരി അധ്യക്ഷത വഹിച്ചു. നാടക സിനിമ പ്രവർത്തകനായ സുമേഷ് അയിലൂർ (സ്കൂൾ ഓഫ് ഡ്രാമ) ക്യാമ്പിന് നേതൃത്വം നൽകി. നാടകാഭിനയം,സംവിധാനം, മറ്റു സാങ്കേതിക മേഖലകൾ തുടങ്ങിയവ പരിചയപ്പെടുത്തുന്ന തിയേറ്റർ ഗെയിമുകൾ, ഇംപ്രവൈസേഷൻ എന്നിവ നടന്നു. കുട്ടികൾ ഉൾപ്പെടെയുള്ള 30 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.
നാടക പ്രവർത്തകരായ ശ്രീധരൻ സംഘമിത്ര, എ.അശോകൻ, പി.പ്രമീള, എം.സുധീർ ബാബു തുടങ്ങിയവർ പങ്കെടുത്തു. നാടക പ്രവർത്തകൻ മനീഷ് സാരംഗി, അഡ്വ. പി.അജയ കുമാർ എന്നിവർ ആശംസയർപ്പിച്ചു. വി.വി ശ്രീനിവാസൻ സ്വാഗതവും അനഘ.പി നന്ദിയും പറഞ്ഞു. സുവർണജൂബിലി ഓണപ്പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു. സമാപന യോഗത്തിൽ സി.എച്ച് സജീവൻ, സജീവൻ മൊറാഴ, പി.വി ഉണ്ണികൃഷ്ണൻ, നിഷിത, വന്ദന, രണദീപ്, ആരോമൽ ലതീഷ് തുടങ്ങിയവർ സംസാരിച്ചു. വിജേഷ് നണിയൂർ നന്ദി പറഞ്ഞു.













