വഴി മൊബൈൽഫോൺ വാങ്ങിയപ്പോൾ പഴയത് നൽകി കബളിപ്പിച്ചതായി പരാതി. അഴീക്കോട് പനക്കട വീട്ടിൽ പി.രാധാകൃഷ്ണനാണ് വളപട്ടണം പോലീസിൽ പരാതി നൽകിയത്. നവംബർ 12 -നാണ് ഫോൺ കിട്ടിയത്. കേടുപാടുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തി ഓൺ ചെയ്തപ്പോൾ ഗാലറിയിൽ മറ്റൊരാളുടെ ഫോട്ടോകൾ കണ്ടതോടെയാണ് ഉപയോഗിച്ച ഫോൺ ആണ് തനിക്ക് കിട്ടിയതെന്ന് മനസ്സിലായതെന്ന് പരാതിയിൽ പറയുന്നു. ഫോൺ ജൂലായ് ഒന്നു മുതൽ മറ്റൊരാൾ ഉപയോഗിച്ചതായി സർവീസ് സെൻ്ററിൽ പരിശോധിച്ചപ്പോൾ സ്ഥിരീകരിച്ചു.
ഉപയോഗിച്ച ഫോൺ ആണെന്ന റിപ്പോർട്ട് കിട്ടാനായി ഓൺലൈൻ സ്റ്റോറിൻ്റെ കസ്റ്റമർ സർവീസ് ഓഫീസർ പറഞ്ഞതു പ്രകാരം സർവീസ് സെന്ററിനെ സമീപിച്ചെങ്കിലും കേടുപാടുണ്ടെന്ന റിപ്പോർട്ടാണ് കിട്ടിയത്. അതുകാരണം തനിക്ക് ഫോൺ മാറ്റിക്കിട്ടിയില്ലെന്നാണ് രാധാകൃഷ്ണന്റെ പരാതി. പുതിയ ഫോണിന് പണം വാങ്ങി പഴയ ഫോൺ നൽകിയ ഓൺലൈൻ സ്റ്റോറിനെതിരേയും അവരുടെ സർവീസ് സെന്ററിനുമെതിരേ രാധാകൃഷ്ണൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.