യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവതിക്ക് ബസിൽ പ്രഥമ ശുശ്രൂഷ നൽകി ബസ് യാത്രക്കാരായ ആരോഗ്യപ്രവർത്തകർ


പരിയാരം :- യാത്രയ്ക്കിടയിൽ ബസിൽ കുഴഞ്ഞു വീണ യാത്രക്കാരിക്ക് പ്രഥമ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സമയോചിത സമയത്ത് ആരോഗ്യപ്രവർത്തകരുടെയും ബസ് ജീവനക്കാരുടെയും ഇടപെടലിൽ യുവതിക്ക് പുതുജീവൻ നൽകിയതിൽ ആരോഗ്യ പ്രവർത്തകർക്കും ബസ് ജീവനക്കാർക്കും അഭിനന്ദനപ്രവാഹം.

കഴിഞ്ഞദിവസം തളിപ്പറമ്പിൽ നിന്ന് സ്വകാര്യ ബസിൽ യാത്രയ്ക്കിടെ ചുടല സ്വദേശിനിയായ യുവതിക്ക് കഠിനമായ നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെടുകയും പെട്ടെന്ന് ബസിൽ കുഴഞ്ഞുവീഴുകയും ചെയ്തു. ഇതേ ബസിൽ യാത്ര ചെയ്തിരുന്ന കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മെഡിക്കൽ ഓഫിസർ ഡോ. ഐശ്വര്യ, കാർഡിയോളജി സിസിയുവിലെ നഴ്സ‌ിങ് ഓഫിസർ ഗീത എന്നിവർ ബസിൽ വച്ച് യുവതിക്ക് സിപിആർ നൽകിയതിനാൽ ഹൃദയസ്പന്ദനം സാധാരണ നിലയിലേക്കു തിരിച്ചുവരികയും ബസ് ജീവനക്കാർ ബസിൽ തന്നെ യുവതിയെ ഉടൻ പരിയാരം ഗവ.മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗി തുടർച്ചികിത്സയിൽ ആശുപത്രിയിൽ സുഖം പ്രാപിച്ചു. 

Previous Post Next Post