ചെക്കിക്കുളം:-സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കണ്ണൂർ ജില്ലാ ട്രഷററുമായ കെ പി അബ്ദുല്ല മുസ്‌ലിയാർ (77)നിര്യാതനായി. ഇന്നലെ രാത്രി 11:45ന് ചെക്കികുളം പാലത്തുങ്കരയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം റമളാൻ ശൈഖിന്റെയും പാലത്തുങ്കര ശാഹുൽ ഹമീദ് വലിയുല്ലാഹിയുടെ മകൾ ആയിഷയുടെയും മകനാണ്. സ്കൂൾ ഒമ്പതാം ക്ലാസിനു ശേഷം എടക്കാട് ജുമാഅത്ത് പള്ളി ചാക്കിയാർ ജമാഅത്ത്, പള്ളിയോട് ജമാഅത്ത് പള്ളി എന്നിവിടങ്ങളിലായിരുന്നു പഠനം. പഠനത്തിനുശേഷം ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിയ നൂരിയയിലേക്ക് പോയി ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ കോട്ടുമല അബൂബക്കർ മുസ്‌ലിയാർ എന്നിവർ പ്രധാന ഗുരുക്കന്മാരാണ് കണ്ണൂർ താലൂക്ക് സമസ്ത പ്രസിഡന്റ് ജാമിഅ വൈസ് പ്രസിഡന്റ് കണ്ണൂർ ഇസ്ലാമിക സെന്റർ വൈസ് പ്രസിഡണ്ട് കണ്ണൂർ ജില്ലാ സംയുക്ത മുസ്ലീം ജമാഅത്ത് വൈസ് പ്രസിഡന്റ് പാലത്തും ജമാഅത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ വെള്ളക്കട്ടൂർ ജമാഅത്ത് പള്ളി പുതുശ്ശേരി ജമാഅത്ത് പള്ളി, പുളിങ്ങാം ജമാഅത്ത് പള്ളി എന്നിവിടങ്ങളിൽ ദർസ്നടത്തിയിട്ടുണ്ട്. ഭാര്യ: ഫാത്തിമ
മക്കൾ: കെ വി മുഹമ്മദ് അബ്ദുറഹീം (സി എച്ച് ഹയർ സെക്കൻഡറി സ്കൂൾ ) ആയിഷ
മരുമക്കൾ: ഷമീർ ഹസനി
ഖബറടക്കം ഇന്ന് രാവിലെ 11 30 പാലത്തുങ്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
