ശബരിമല :- ശബരിമല സന്നിധാനത്തേക്കുള്ള കാനനപാതകൾ ഇന്നു തുറക്കും. എരുമേലിയിൽ നിന്ന് അഴുത, കരിമല വഴിയും വണ്ടിപ്പെരിയാർ സത്രത്തിൽ നിന്നു പുല്ലുമേട് വഴിയുമുള്ള പാതകളാണ് തീർഥാടകർക്കായി ഇന്നു തുറക്കുക. പുല്ലുമേട് വഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് തീർഥാടകരെ കടത്തിവിടുന്നത്.
കരിമല പാതയിൽ അഴുതക്കടവിൽ നിന്ന് ഉച്ചയ്ക്ക് ഒന്നു വരെ മാത്രമാണ് ഇപ്പോൾ കടത്തിവിടുക. അയ്യപ്പ സന്നിധിയിൽ മണ്ഡലകാലത്തെ പൂജകൾക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ഇന്ന് തുടക്കമാകും. തന്ത്രി കണ്ഠര് മഹേഷ് മോഹന രുടെ കാർമികത്വത്തിൽ പുലർച്ചെ 3.20ന് മഹാഗണപതിഹോമം നടക്കും. എല്ലാ ദിവസവും രാവിലെ 3.30 മുതൽ 11 വരെ നെയ്യഭിഷേകം ഉണ്ടാകും.
ശബരിമലയിൽ ഇന്ന്
നടതുറക്കൽ 3.00
ഗണപതിഹോമം 3.20
അഭിഷേകം 3.30 മുതൽ 11.00വരെ
കളഭാഭിഷേകം 11.30
ഉച്ചപൂജ 12.00
നട അടയ്ക്കൽ 1.00
വൈകിട്ട് നടതുറക്കൽ 3.00
പുഷ്പാഭിഷേകം 6.45
ഹരിവരാസനം 10.50
നട അടയ്ക്കൽ 11.00
