തെറാപ്പിസ്റ്റുകൾക്ക് പേരിനൊപ്പം 'ഡോക്ടർ' വേണ്ടെന്ന് ഹൈക്കോടതി


കൊച്ചി :- അംഗീകൃത മെഡിക്കൽ ഡിഗ്രിയില്ലാത്ത ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും പേരിനു മുന്നിൽ "ഡോക്ടർ' എന്ന് ചേർക്കുന്നത് പ്രഥമദൃഷ്ട്യാ നിയമപരമല്ലെന്ന് ഹൈക്കോടതി. 'ഡോക്ടർ' എന്ന് ഈ വിഭാഗക്കാർ ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് വി.ജി അരുൺ നിർദ്ദേശിച്ചു.

തെറാപ്പിസ്റ്റുകൾ 'ഡോക്ടർ' എന്ന് ചേർക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. നാഷണൽ മെഡിക്കൽ കമ്മിഷനടക്കം നോട്ടീസയച്ച കോടതി, ഹർജി ഡിസംബർ ഒന്നിന് പരിഗണിക്കാൻ മാറ്റി.

Previous Post Next Post