ഭാഷാ വിഷയങ്ങളൊഴികെയുള്ള ബിരുദ - ബിരുദാനന്തര പരീക്ഷകൾ മലയാളത്തിലുമെഴുതാം
തിരുവനന്തപുരം :- ഭാഷാ വിഷയങ്ങളൊഴികെയുള്ള ബിരുദ-ബിരുദാനന്തര പരീക്ഷകൾ വിദ്യാർഥി കൾക്കിനി മലയാളത്തിലെഴുതാം. എല്ലാ സർവകലാശാലകളും ഇതിനുള്ള നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഐക്യമലയാള പ്രസ്ഥാനം ഉൾപ്പെടെയുള്ള മാതൃഭാഷാപ്രേമികളുടെ ആവശ്യം അംഗീകരിച്ചാണ് ഉത്തരവ്. ഉത്തരവ് സ്വാഗതാർഹമാണെന്ന് ഐക്യമലയാള പ്രസ്ഥാനം കൺവീനർ ആർ.നന്ദകുമാർ പറഞ്ഞു.
