കുറ്റ്യാട്ടൂർ :- പഴശ്ശി എ.എൽ.പി സ്കൂൾ - ഹെൽത്ത് & വെൽനെസ്സ് സെന്റർ റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് റെജി പി.പി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു.
എം.വി ഗോപാലൻ, പി.വി ലക്ഷ്മണൻ മാസ്റ്റർ, നാരായണൻകുട്ടി, ടി.ഒ സദാനന്ദൻ വാരക്കണ്ടി, കേശവൻ നമ്പൂതിരി, രേണുക ടീച്ചർ, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
